നേപ്പാളിൻ്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി സത്യപ്രതിജ്ഞ ചെയ്തു

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി സത്യപ്രതിജ്ഞ ചെയ്തു. കെപി ഒലി സർക്കാർ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന് രാജി വെച്ച് നാല് ദിവസത്തിന് ശേഷമാണ് പുതിയ പ്രധാനമന്ത്രി സ്ഥാനമേൽക്കുന്നത്. പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ വസതിയിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്.
ഇന്നത്തെ ആദ്യ മന്ത്രിസഭാ യോഗത്തിൽ, രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സുശീല കാർക്കി ശുപാർശ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രിസഭയുടെ ശുപാർശ ലഭിച്ചാൽ പ്രസിഡൻ്റ് അംഗീകാരം നൽകും. ഇന്ന് അർദ്ധരാത്രി മുതൽ നേപ്പാളിൽ അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വരും.
നേപ്പാൾ ഭരണഘടനയുടെ 273-ാം അനുച്ഛേദമനുസരിച്ച്, യുദ്ധം, പ്രകൃതി ദുരന്തം, സായുധ കലാപം തുടങ്ങിയ ദേശീയ പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് പരമാവധി ആറ് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം.