ദേഹാസ്വാസ്ഥ്യം; കെ. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Oct 20, 2025 - 12:13
 0  6
ദേഹാസ്വാസ്ഥ്യം; കെ. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ സൺ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ ബന്ധുവിന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

പരിശോധനാ ഫലങ്ങൾ വിലയിരുത്തിയതിനു ശേഷം തുടർചികിത്സയെക്കുറിച്ച് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.