ഇന്ത്യ എണ്ണ വാങ്ങല്‍ നിര്‍ത്തുമെന്ന് അറിയിച്ചിട്ടില്ല; ട്രംപിന്റ അവകാശവാദം തളളി റഷ്യ

Feb 3, 2026 - 19:28
 0  4
ഇന്ത്യ എണ്ണ വാങ്ങല്‍ നിര്‍ത്തുമെന്ന് അറിയിച്ചിട്ടില്ല;  ട്രംപിന്റ അവകാശവാദം തളളി റഷ്യ

മോസ്‌കോ: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റ പ്രസ്താവനയില്‍ പ്രതികരിച്ച് റഷ്യ. രാജ്യത്തുനിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്നാണ് റഷ്യയുടെ പ്രതികരണം.

റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യയില്‍നിന്ന് ഔദ്യോഗികവിവരമൊന്നും ലഭിച്ചില്ലെന്നാണ് റഷ്യന്‍ വക്താവായ ദിമിത്രി പെസ്‌കോവ് പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ റഷ്യ സൂക്ഷ്മമായി വിശകലനംചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.