ദീപാവലി: അയോധ്യയിൽ തെളിഞ്ഞത് 26 ലക്ഷം ദീപങ്ങൾ!

Oct 20, 2025 - 05:18
 0  4
ദീപാവലി: അയോധ്യയിൽ തെളിഞ്ഞത് 26 ലക്ഷം ദീപങ്ങൾ!

പുത്തൻ പ്രതീക്ഷകളോടെ രാജ്യം ഇന്ന് ദീപാവലിയെ വരവേറ്റു. ഐക്യത്തോടെയുള്ള ആഘോഷങ്ങളിൽ രാജ്യമെമ്പാടുമുള്ള ജനങ്ങൾ പങ്കുചേരുമ്പോൾ, ഉത്തരേന്ത്യയിൽ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ദീപാവലിയുടെ ഭാഗമായി അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചത് ദൃശ്യവിരുന്നായി മാറി. ജിഎസ്ടി പരിഷ്‌കാരങ്ങൾ വിപണിയിൽ സൃഷ്ടിച്ച ഉണർവ് സാമ്പത്തിക രംഗത്ത് നിർണ്ണായകമാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

രാജ്യം ആഘോഷങ്ങളിൽ മുഴുകുമ്പോഴും രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതി രൂക്ഷമാണ്. ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കവെ നഗരത്തിൽ വായു മലിനീകരണം അതിരൂക്ഷമായി. പലയിടത്തും മലിനീകരണ തോത് 400 കടന്ന് ഗുരുതര അവസ്ഥയിലെത്തി. സുപ്രീം കോടതി അനുവദിച്ച സമയക്രമം മറികടന്ന് പടക്കം പൊട്ടിച്ചുള്ള ആഘോഷം തുടരുന്നതാണ് മലിനീകരണം ഇരട്ടിയാകാനുള്ള പ്രധാന കാരണം.

നഗരം ഗതാഗതക്കുരുക്കിലും പടക്കം പൊട്ടിക്കലിലും സ്തംഭിച്ചതോടെ ഡൽഹിക്ക് ശ്വാസം മുട്ടിത്തുടങ്ങി. അക്ഷർധാം (426), ആനന്ദ് വിഹാർ (416) എന്നിവിടങ്ങളിൽ വായു മലിനീകരണ തോത് 400 കടന്ന് ഗുരുതരമായ നില രേഖപ്പെടുത്തി. ഇത് അനുവദനീയമായ അളവിനേക്കാൾ എട്ടിരട്ടിയിലധികമാണ്. കൂടാതെ, ഒൻപതോളം പ്രദേശങ്ങളിൽ മലിനീകരണ തോത് 300 കടന്നിട്ടുണ്ട്. നഗരത്തിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 270 ആണ് രേഖപ്പെടുത്തിയത്