സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Jun 15, 2025 - 19:01
 0  9
സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരം എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ ഗ്യാസ്‌ട്രോ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് സോണിയ ഗാന്ധി.

78കാരിയായ സോണിയയെ ഇത് രണ്ടാം തവണയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്തെ, ജൂണ്‍ 7 ന് സോണിയ ഗാന്ധിയെ ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.