ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശ്രീതുവിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ ശ്രീതുവിനും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ നേരത്തെ കുട്ടിയുടെ അമ്മാവൻ ഹരികുമാർ അറസ്റ്റിലായിരുന്നു. ഇയാൾ മാത്രമാണ് പ്രതിയെന്നായിരുന്നു ആദ്യ നിഗമനം.
കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. അന്ന് കുഞ്ഞിനോടുള്ള വൈരം കാരണം കൊലപ്പെടുത്തിയെന്ന മെഴിയുടെ അടിസ്ഥാനത്തിൽ അമ്മാവൻ ഹരികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മൊബൈൽ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
പാലക്കാട് കഴിയുകയായിരുന്ന ശ്രീതുവിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.