പ്രീ പോൾ സർവേ സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച് ആർ ശ്രീലേഖ; നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: വോട്ടിങ് ദിനത്തിൽ പ്രി പോൾ സർവേ ഫലം സാമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച്, ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎക്ക് മുൻതൂക്കം എന്ന സർവ്വേ ഫലമാണ് പങ്കുവെച്ചത്. കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ സ്ഥാനാർഥിയാണ് ആർ ശ്രീലേഖ.
വിവാദത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷഷൻ സൈബർ പൊലീസിന് റിപ്പോർട്ട് ചെയ്തു. സംഭവം ഗൗരവമായി കാണുന്നുവെന്നു കമ്മീഷൻ അറിയിച്ചു. അതേസമയം, സംഭവം വിവാദമായതോടെ പോസ്റ്റ് ശ്രീലേഖ ഡിലീറ്റ് ചെയ്തു.'
ഇന്ന് രാവിലെയാണ് ഫെയ്സ്ബുക്കിലൂടെ ശ്രീലേഖ സർവേ ഫലം പങ്കുവെച്ചത്. പ്രീപോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻറെ മാർഗനിർദേശം. ബിജെപിക്കു തി രുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷമുണ്ടാകും, എൽഡിഎഫ് പിന്നോട്ട് പോകും എന്നുള്ള സ്വകാര്യ സർവേ ഫലമാണ് ശ്രീലേഖ പങ്കുവെച്ചത്.