മംഗളം ഭവന്തു : സൂസൻ പാലാത്ര

മംഗളം ഭവന്തു :  സൂസൻ പാലാത്ര
 മംഗളം നേരുന്നു,
 നിങ്ങൾക്കായെൻ 
മക്കളെ,
അനുഗ്രഹങ്ങളും !
സർവ്വനന്മകളും
നല്കട്ടേ,
നിങ്ങൾക്കെൻ
യേശുപരൻ
അൻപോടെ
അരുമയായി
നാഥൻ നടത്തട്ടെ 
ദിനംദിനമായി
ആറ്റരികത്തെ
തരുപോൽ
തക്കകാലത്തു
നിങ്ങൾ സൽ-
ഫലം കായ്ച്ചീടട്ടെ
ഇലകൾ വാടാത്ത
വൃക്ഷംപോലെയാകട്ടെ
സൽഫലങ്ങൾ 
ഏറെകൊയ്യാൻ 
നിങ്ങൾക്ക്
കൃപ ലഭിക്കട്ടെ
നിങ്ങൾതൻ
അദ്ധ്വാനഫലം
നിങ്ങൾ 
ശാന്തമായെന്നും
ഭുജിച്ചിടട്ടെ
നല്ലപാതിയാം
പ്രിയൻ
സമാധാനവും
ഐശ്വര്യവും
വീട്ടിൽ നിറയ്ക്കട്ടെ
സൗമ്യശീലയാം
ഭാര്യ വീട്ടിനകത്തെ
ഫലപ്രദമായ
മുന്തിരിവള്ളി 
പോലെയാകട്ടെ
നിങ്ങളുടെ യാഹ് വേ
തക്കസമയത്തു-
 ദരഫലം
നല്കിനിങ്ങളെ 
അനുഗ്രഹിക്കട്ടെ
നിങ്ങളുടെ മക്കൾ
മേശയ്ക്കു ചുറ്റും
ഒലിവുതൈകൾ
പോലെ സൽഫലം
കായ്ച്ചീടട്ടെ
ആരോഗ്യത്തോടെ,
ദീർഘായുസ്സോടെ
മക്കളുടെ മക്കളെയും
നിങ്ങൾ കണ്ട്
ആനന്ദം പൂണ്ട്
യാഹെ സ്തുതിയ്ക്കട്ടെ
മംഗളം ഭവന്തു!
ഒരായിരം...
മംഗളം നേരുന്നു,
അനുഗ്രഹങ്ങളും. 
 ആമേൻ ദൈവം
സമൃദ്ധിയായി
നിങ്ങളിരുവരെയും
അനുഗ്രഹിയ്ക്കട്ടെ !
Architects Anu & Somcyn wedding anniversary