മിണ്ടിപ്പോകരുത്, കവിത : ബിന്ദുബാബു

മിണ്ടിപ്പോകരുത്, കവിത : ബിന്ദുബാബു
നീയാര്
ഞാൻ മനുഷ്യൻ
നീയേത്
നിന്റെ സഹോദരൻ
നീയെന്ത്
മജ്ജയുള്ളവൻ
മാംസമുള്ളവൻ
നിന്നെപ്പോലെ
ചുവന്ന ചോരയുള്ളവൻ
നിന്റെ നിറമെന്ത്
കറുപ്പ്
ആകാശം പോലെ കറുപ്പ്
എന്നിൽ നക്ഷത്രങ്ങൾ
പ്രകാശിക്കുന്നു.
നെഞ്ചിലേറ്റിയ
നിറങ്ങളാൽ
നിങ്ങളെ...
പ്രപഞ്ചത്തെ
ചാലിച്ചെടുക്കുന്ന 
കറുപ്പാണ് ഞാൻ..
നിന്റെ മതമേത്
സ്നേഹം 
നിന്റെ ജാതിയോ
മനുഷ്യൻ...
നിങ്ങൾ ആരാണ്....
ഞാൻ നിന്നെ കയ്യാമത്തിൽ
കുരുക്കാൻ വന്നവൻ
എന്തിന്
ചോദ്യമരുത്
പറയണം
നിങ്ങളാര്
ഞാനാണ് മതം
ജാതികളെ പടച്ചവൻ...
ഇനി മിണ്ടരുത് ...