ശബരിമല സ്വർണക്കൊള്ളയിൽ കേസെടുക്കാൻ ഇ.ഡി; എഫ്‌ഐആര്‍ ആവശ്യപ്പെട്ട് ഹർജി

Nov 14, 2025 - 19:43
 0  5
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുക്കാൻ ഇ.ഡി; എഫ്‌ഐആര്‍ ആവശ്യപ്പെട്ട് ഹർജി

കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ അന്വേഷണത്തിന് ഇ.ഡി. കേസെടുക്കുന്നതിനായി എഫ്ഐആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റാന്നി കോടതിയിൽ സമർപ്പിച്ച രേഖകളും എഫ്ഐആറിൻ്റെ പകർപ്പും ആവശ്യപ്പെട്ടാണ് ഇ.ഡിയുടെ ഹർജി. 

റാന്നി കോടതിയിൽ രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച അപേക്ഷ കോടതി നിരസിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. സ്വർണക്കവർച്ചയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം. കവർച്ചക്ക് പിന്നിൽ അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘത്തിനു പങ്കുണ്ടോ എന്നു അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കോടതിയുടെ നിർദേശം ഇ.ഡിക്ക് അനുകൂലമാണ്. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണക്കും.