വാവർ മുസ്ലീമല്ലെന്ന് പറഞ്ഞ് ശബരിമലയെ വർഗീയവത്കരിക്കുന്നു: സംഘപരിവാറിനെ വിമർശിച്ച് മുഖ്യമന്ത്രി

തുടർ ഭരണം കേരളത്തിൽ വികസനം സാദ്ധ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സർവതല സ്പർശിയായ വികസനം കൊണ്ടുവരാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. ജനുവരിൽ ദേശീയപാത ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നു കേന്ദ്രമന്ത്രി ഗഡ്കരിയുമായി ഡൽഹിയിൽ നടന്ന ചർച്ചയിൽ അറിയിച്ചിട്ടുണ്ട്. അതിദരിദ്രരില്ലാത്ത ഒരു സംസ്ഥാനമായി കേരളം മാറാൻ പോവുകയാണ്. വികസനത്തിൻ്റെ സ്വാദറിയാത്ത ഒരു ജന വിഭാഗവും കേരളത്തിലില്ല- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അദ്ധ്യക്ഷനായി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പികെ ശ്രീമതി, കെകെ ശൈലജ, ഇപി ജയരാജൻ സംസാരിച്ചു. എകെജിയുടെ മകൾ ലൈല, കോടിയേരിയുടെ സഹധർമ്മിണി വിനോദിനി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി, കഥാകൃത്ത് ടി പത്മനാഭൻ, കണ്ണൂർ അതിരൂപതാ ബിഷപ്പ് അലക്സ് വടക്കുന്തല, ഡോ. ടി ശിവദാസൻ എംപി, സംസ്ഥാന സെക്രട്ടേറിയറ്റംഗം എംവി ജയരാജൻ, ധീരജിൻ്റെ പിതാവ് രാജേന്ദ്രൻ എൻ അബ്ദുല്ലയുടെ കുടുംബാംഗങ്ങൾ, രക്തസാക്ഷി കുടുംബാംഗങ്ങൾ പങ്കെടുത്തു.