തിരുവനന്തപുരം ലുലുമാളില്‍ സീറോ ഗ്രാവിറ്റി റൈഡ്

Sep 30, 2026 - 11:38
 0  5
തിരുവനന്തപുരം ലുലുമാളില്‍ സീറോ ഗ്രാവിറ്റി റൈഡ്

തിരുവനന്തപുരം ലുലുമാളിലെ ഫണ്‍ടൂറയില്‍ അത്യാധുനിക സീറോ ഗ്രാവിറ്റി റൈഡ് പ്രവര്‍ത്തനമാരംഭിച്ചു. സാഹസിക വിനോദ പ്രേമികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കുന്നതായിരിക്കും പുതിയ റൈഡ്. തെക്കന്‍ കേരളത്തിലെ ആദ്യ സീറോ ഗ്രാവിറ്റി റൈഡ് എന്ന വിശേഷണം കൂടി തിരുവനന്തപുരം ലുലുമാളിലെ ഈ റൈഡ് സ്വന്തമാക്കി. നടന്‍ സംഗീത് പ്രതാപാണ് റൈഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്

.2നടന്‍ കൈലാഷും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയ്ക്ക് സമാനമായ അനുഭൂതി നല്‍കുന്ന തരത്തിലാണ് സീറോ ഗ്രാവിറ്റി റൈഡ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന ഈ സീറോ ഗ്രാവിറ്റി റൈഡ് സന്ദര്‍ശകര്‍ക്ക് വേറിട്ടതും ആവേശകരവുമായ അനുഭവം സമ്മാനിക്കും എന്നുറപ്പാണ്.

ഉദ്ഘാടന ചടങ്ങിനിടെ റൈഡില്‍ കയറിയ നടന്മാരായ സംഗീത് പ്രതാപും കൈലാഷും സീറോ ഗ്രാവിറ്റി സന്ദര്‍ശകര്‍ക്ക് ത്രില്ലിങ് അനുഭവമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് റൈഡ് സജ്ജീകരിച്ചിരിക്കുന്നത്. 130 സെന്റിമീറ്റര്‍ ഉയരമുളള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് സീറോ ഗ്രാവിറ്റി ഒരുക്കിയിട്ടുള്ളത്.