മഴവില്ലിനെന്തോ കുറഞ്ഞ പോലെ
ഡോ. ജേക്കബ് സാംസൺ
ഏഴു നിറങ്ങളും ഒന്നിച്ചുവന്നിട്ടും
മഴവില്ലിനെന്തോ കുറഞ്ഞപോലെ
പിന്നെയുമെണ്ണി ഞാൻ നോക്കിയിട്ടും
ഏഴു നിറങ്ങളും കാണുന്നുണ്ട്
എന്നിട്ടും എന്നിട്ടും എന്തുകൊണ്ടോ
മഴവില്ലിനെന്തോ കുറഞ്ഞ പോലെ
വീണ്ടുമൊരു വട്ടം നോക്കിയപ്പോൾ
രണ്ടു നിറമതിൽ കാണുന്നില്ല
വെള്ളയുമില്ല കറുപ്പുമില്ലാ
ഉള്ള നിറങ്ങൾക്ക് ശക്തിയില്ല