ചൈനീസ് സഞ്ചാരികള്‍ക്ക് സ്വാഗതം; 5 വര്‍ഷത്തിന് ശേഷം ടൂറിസ്റ്റ് വിസ പുനരാരംഭിക്കാൻ ഇന്ത്യ

ചൈനീസ് സഞ്ചാരികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യാനൊരുങ്ങി ഇന്ത്യ. അഞ്ച് വർഷത്തിന് ശേഷം ചൈനീസ് പൗരന്മാർക്കുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കാനൊരുങ്ങുകയാണ് ഇന്ത്യ.
നാളെ (24/07/2025) മുതലാണ് ചൈനീസ് പൗരന്മാർക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ നല്‍കല്‍ പുനരാരംഭിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. കോവിഡ് -19ന്റെ വ്യാപനം തടയുന്നതിനായി 2020ലാണ് ഇന്ത്യ എല്ലാ ടൂറിസ്റ്റ് വിസകളും താല്‍ക്കാലികമായി നിർത്തിവെച്ചത്.
ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ബീജിംഗ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ എന്നിവിടങ്ങളിലെ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളില്‍ ഓണ്‍ലൈൻ അപേക്ഷ പൂരിപ്പിച്ച്, അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്‌ത്, പാസ്‌പോർട്ടും മറ്റ് ആവശ്യമായ രേഖകളും നേരിട്ട് സമർപ്പിച്ചാല്‍ ചൈനീസ് പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
2020ലെ ഗാല്‍വാൻ വാലി ഏറ്റുമുട്ടലുകളെച്ചൊല്ലിയുള്ള നയതന്ത്ര സംഘർഷങ്ങളെത്തുടർന്ന് കോവിഡ് -19 പകർച്ചവ്യാധി കാരണം ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള യാത്രകള്‍ സമീപ വർഷങ്ങളില്‍ തടസപ്പെട്ടിരുന്നു. ഇന്ത്യൻ വിദ്യാർഥികള്‍ക്കും ബിസിനസുകാർക്കും വിസ നല്‍കുന്നത് ബീജിംഗ് ക്രമേണ പുനരാരംഭിച്ചെങ്കിലും, നേരിട്ടുള്ള യാത്രകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. അഞ്ച് വർഷത്തിനിടെ ആദ്യമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈ മാസം ആദ്യം അയല്‍രാജ്യമായ ചൈന സന്ദർശിച്ചിരുന്നു