PCNAK 2026-ന് അവസാനഘട്ട ഒരുക്കങ്ങൾ; വടക്കേ അമേരിക്കൻ മലയാളി വിശ്വാസികൾ ആവേശത്തിൽ
ഈ വർഷത്തെ സമ്മേളനത്തിന്റെ മുഖ്യപ്രമേയം "Generation to Generation" (തലമുറയിൽ നിന്ന് തലമുറയിലേക്ക്) എന്നതാണ്. കുടുംബങ്ങൾക്കും യുവജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക സെഷനുകൾ, ആത്മീയ ശുശ്രൂഷകൾ, ആരാധനാ സമ്മേളനങ്ങൾ, ബൈബിൾ പഠനങ്ങൾ, സ്ത്രീകളുടെ പ്രത്യേക സമ്മേളനം, ഇംഗ്ലീഷ് സെഷനുകൾ, സംഗീത ശുശ്രൂഷകൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
ഷിക്കാഗോയിലെ Renaissance Schaumburg Convention Center-ലാണ് സമ്മേളനം നടക്കുന്നത്. അമേരിക്കയിലും കാനഡയിലുമുള്ള വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിഥികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ ഇപ്പോഴും തുടരുന്നതായും അവസാന ദിവസങ്ങളിൽ കൂടുതൽ പേർ രജിസ്റ്റർ ചെയ്യുമെന്ന പ്രതീക്ഷയിലാണെന്നും അവർ അറിയിച്ചു.