പ്രണയഗാനം: ശുഭ ബിജുകുമാർ 

പ്രണയഗാനം: ശുഭ ബിജുകുമാർ 
ഞാനൊരു വർണ്ണപ്പട്ടമായിരുന്നു
സ്വപ്നങ്ങളിൽ പറന്നു തുടങ്ങിയ
വർണ്ണപ്പട്ടം
നിന്റെ പ്രണയത്തിൻ മഴയേറ്റു
നിന്നിലലിയാൻ കൊതിച്ചു
കൈക്കുമ്പിളിൽ ഞാൻ നീട്ടിയ
പ്രണയം നീ കാണാതെ പോയി
ചരട് പൊട്ടിയ പട്ടം പോലെ
ഞാനലഞ്ഞു സ്നേഹാർദ്രനായ്
കരുതിവച്ചൊരു സിന്ദൂരചെപ്പ്
മണ്ണിൽ വീണലിഞ്ഞു പോയ്‌
നിനക്കായ് സൂക്ഷിച്ച കുപ്പിവള
ഉടഞ്ഞു ചിന്നി ചിതറി
എന്റെ സ്വപ്നങ്ങൾ പോലെ.
സിന്ദൂരചെപ്പിലെ ചുവപ്പ് മണ്ണിനും
അശ്രുബിന്ദുക്കൾ എൻ മിഴികൾക്കും
ചുവപ്പിന്റെ വർണ്ണം പകർന്നു നൽകി
ഇനിയൊരു ജന്മമുണ്ടോ അന്നും
നീ എന്റെ പ്രണയമറിയില്ലേ
പറയാതെ പറഞ്ഞു ഞാനെൻ
മിഴികളാലെൻ പ്രണയം
നീ എന്നെയറിയുവാൻ വസന്തങ്ങളെത്ര
കടന്നു പോയ്‌
മയിൽപ്പീലികൾക്കൊപ്പം എൻ
പ്രണയം പുസ്തകതാളിലോളിപ്പിച്ച
വെറുമൊരു കുറിമാനമായി
കൊഴിഞ്ഞു പോയ സ്വപ്നങ്ങൾക്കും
റോസാദളങ്ങൾക്കുമൊപ്പം
എന്റെ പ്രണയത്തിന്റെ തപസ്സ്
ഞാനെന്റെ നെഞ്ചോട് ചേർക്കട്ടെ
പ്രിയേ...
മഴപക്ഷി പാടുന്ന നേരം മുരളിക
ഊതി നിനക്കായ്
പറയാതെ പോയൊരു പ്രണയത്തെ
ഓർത്ത്...