'പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കും, വേണ്ടെന്ന് പറഞ്ഞാല്‍ ഇല്ല': പാലക്കാട് സ്വതന്ത്രനായി മല്‍സരിക്കാനില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസുകാര്‍ അങ്ങനെ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്താന്‍ പറ്റില്ലെന്നും കാരണം ഞാന്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തന്നോട് നേരത്തെ മത്സരിക്കാന്‍ പറഞ്ഞത് പാര്‍ട്ടിയാണ്. ആ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും വേണ്ടെന്ന് പറഞ്ഞാല്‍ ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് അടത്തതോടെ ബലാല്‍സംഗ കേസുകള്‍ക്ക് ഒടുവില്‍ ഒരിടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തില്‍ സജീവമാവുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങിനായാണ് അദ്ദേഹം തിങ്കളാഴ്ച മണ്ഡലത്തിലെത്തിയത്.
പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സി വി സതീഷ്, ബ്ലോക്ക് ട്രഷറര്‍ മച്ചിങ്ങല്‍ ഹരിദാസ് എന്നിവര്‍ക്കൊപ്പമായിരുന്നു രാഹുല്‍ എംഎല്‍എ ഓഫീസിലെത്തിയത്. മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎല്‍എ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്.