ഒടുവിൽ പുറത്തേക്ക്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ മൂന്നാം ബലാത്സംഗക്കേസിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഈ മാസം 18-ാം തീയതിയാണ് ഈ കേസുമായി ബന്ധപ്പെട്ട് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ഇതേ കേസിൽ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതിഭാഗം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.
പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്ന പ്രതിഭാഗത്തിന്റെ പ്രധാന വാദം കോടതിയിൽ ഉന്നയിക്കപ്പെട്ടു. കേസിന്റെ വിശദാംശങ്ങളും കീഴ്ക്കോടതിയുടെ നിരീക്ഷണങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് സെഷൻസ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.