നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധിക്കെതിരെ പൾസർ സുനി ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. പൾസർ സുനിക്ക് പുറമേ മൂന്ന് പ്രതികൾ കൂടി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
ദൃശ്യം ചിത്രീകരിച്ചെന്ന് പറയുന്ന ഒറിജിനൽ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് അപ്പീലിൽ പറയുന്നു. അതിനാൽ തന്നെ ദൃശ്യം പകർത്തി എന്ന് പറയുന്നത് നിയമപരമായി നിലനിൽക്കില്ല. മെമ്മറി കാർഡ് കണ്ടെടുത്തത് നിയമപരമായി നടപടിക്രമങ്ങൾ പാലിക്കാതെ ആണ്.
ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ കാലതാമസമുണ്ടായി എന്നിവ പൾസർ സുനി അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 6 പ്രതികൾക്കും 20 വർഷം തടവും 50000 രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്.