എല്‍ ഡി എഫ് മൂന്നാമതും അധികാരത്തിലെത്തും: ബിനോയ് വിശ്വം

Jan 30, 2026 - 12:11
Jan 30, 2026 - 12:13
 0  4
എല്‍ ഡി എഫ് മൂന്നാമതും അധികാരത്തിലെത്തും: ബിനോയ് വിശ്വം

അടൂര്‍; എല്‍ ഡി എഫ് തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലെത്തുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘അടൂരില്‍ എ കെ എസ് ടി യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

‘എല്‍ ഡി എഫിന് ഭരണം ലഭിക്കുമെന്നത് ഉറപ്പാണ്. എല്‍ ഡി എഫിനുള്ളില്‍ എല്ലാ വിഷയങ്ങളിലും ഐക്യമുണ്ട്. സി പി എമ്മും സി പി ഐയും ഇടതുപക്ഷത്തെ പ്രധാന കണ്ണികളും ഘടകങ്ങളുമാണ്. സി പി ഐയും സി പി എമ്മും തമിലുള്ള ബന്ധം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും. അപൂര്‍വം ഒന്നോ രണ്ടോ പേര്‍ മാത്രമാണ് പാര്‍ട്ടിയില്‍ നിന്ന് പോയിട്ടുള്ളത്. പോകുന്നവരെ മാത്രമാണ് നിങ്ങള്‍ കാണുന്നത്, വരുന്നവരെ കാണുന്നില്ല. സി പി ഐക്ക് വേണ്ടി യു ഡി എഫ് വാതില്‍ തുറന്നിട്ടിരിക്കുന്നത്  അവര്‍ക്ക് വേറെ പണിയില്ലാത്തതു കൊണ്ടാണ്. ബിനോയ് വിശ്വം പറഞ്ഞു.