ബോംബ് ഭീഷണി; കുവൈറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന ഇൻഡിഗോ വിമാനം അഹമ്മദബാദിലിറക്കി
കുവൈറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇന്ന് രാവിലെയാണ് സംഭവം. വിമാനത്തിനുള്ളിൽ നിന്ന് ബോംബ് ഭീഷണി മുഴക്കിയുള്ള കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു.
വിമാനത്തിൽ 180 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
വിമാനത്തിലെ ഒരു ടിഷ്യൂ പേപ്പറിൽ കൈപ്പടയിൽ എഴുതിയ നിലയിലായിരുന്നു ബോംബ് ഭീഷണിയും വിമാനം തട്ടിയെടുക്കുമെന്ന സന്ദേശവും കണ്ടെത്തിയത്.പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിനെ വിവരമറിയിക്കുകയും മുൻകരുതൽ നടപടിയായി രാവിലെ 6:40-ഓടെ അഹമ്മദാബാദിൽ വിമാനം ഇറക്കുകയും ചെയ്തു