പുലരി -----പൊൻപുലരി

Feb 5, 2021 - 06:20
Mar 16, 2023 - 12:38
 0  826
പുലരി -----പൊൻപുലരി

പ്രഭാതം, പ്രകൃതിയൊന്നാകെ ഉണരുന്ന നേരം. പക്ഷികൾ കലപില കൂട്ടി എല്ലാവരെയും ഉണർത്തി കൂടു വിട്ടു പറക്കുന്നനേരം. മാളങ്ങളിൽ വിവിധജീവികൾ കണ്ണ് തുറക്കുകയും, ചിറകു വിടർത്തി മടക്കി കുടഞ്ഞു ഇഴഞ്ഞു തുടങ്ങുകയോ, നടന്നു നീങ്ങുകയോ, ഓടിത്തുടങ്ങുകയോ ചെയ്യുന്ന നേരം. തൊട്ടാവാടികൾ പോലും ഇലത്താളുകൾ വിടർത്തി നിന്നു തുടങ്ങി. മൊട്ടുകൾ പൂർണസ്വരൂപികളായി പുഷ്പിച്ചു നിൽക്കുന്ന സമയം. പ്രകൃതിയിൽ എന്തെല്ലാം ജീവത്തായ മാറ്റങ്ങൾ. ഉറക്കത്തിലേക്കു ഒന്ന് കൂടി ഊളിയിടുന്ന നേരം 

പ്രകൃതി മുഴുവൻ കണ്ണ് തുറന്നു സ്രഷ്ട്ടാവിനെ അവയുടെ ഭാഷയിൽ വണങ്ങുന്ന നേരം. ഈ സമയത്തു കൂടുതൽ ഉച്ചത്തിൽ കൂർക്കം വലിച്ചുഉറങ്ങുന്നത് നന്ദികേടാണ്. ബുദ്ധിയുള്ള മനുഷ്യൻ നിഷാദാത്മകമായി ജീവിക്കുന്നു. അല്ല ജീവിതം തുലക്കുന്നു. സഹൃദയരെ ഇനിയെങ്കിലും കാലത്തെഴുന്നേറ്റു പ്രകൃതിയെ വണങ്ങൂ..... !         

കെ. പ്രേമചന്ദ്രൻ നായർ. കടക്കാവൂർ... 9846748613.(mob )