"ഗാബെൻ'': ബോട്സ്വാനയിലൂടെ;ലീലാമ്മ തോമസ്,  തൈ പറമ്പിൽ

"ഗാബെൻ'': ബോട്സ്വാനയിലൂടെ;ലീലാമ്മ തോമസ്,  തൈ പറമ്പിൽ

രെയും മയക്കുന്ന   പ്രകൃതി ഭംഗിയാണ് ഗാബെന(Gabene)  ഗ്രാമത്തിന്  '. ഒറ്റ ശ്വാസത്തിൽ ഒരായിരം പൂവ് വിരിയുമ്പോലത്തെ വാസനയാണ് ഇവിടേയ്ക്ക് പ്രവേശിക്കുമ്പോൾ . ഇവിടത്തുകാർ ഒരു ചെടിയെയും, പൂവിനെയും  മനസ്സറിഞ്ഞു വേദനിപ്പിക്കില്ല. അതാണ് പ്രകൃതിയെ സ്നേഹിക്കുന്ന ഈ  ഗ്രാമവാസികളുടെ നിഷ്കളങ്കത, gabene ഗ്രാമത്തിന്റെ പവിത്രത.   ഈ  ഗ്രാമത്തിലെ മരങ്ങൾ  ഒന്നുപോലും  ആരും വെട്ടില്ല. ഒരു പുല്ലു പോലും പറിക്കാതെ ഗവണ്മെന്റും  ജനങ്ങളും ഒരു  മാറ്റവും വരുത്താതെ  പ്രകൃതിയെ സംരക്ഷിച്ചിരിക്കുന്നു . 


തലസ്ഥാനമായ ഗാബ്രോനിൽ നിന്നും  അല്പം മുന്നോട്ടു പോയാൽ കളർ ഫുൾ വില്ലേജ് ആയ " Gabene " കാണാം, ആർട്ടിസ്റ്റ്കളുടെ നാടാണിത് , ഞാൻ ഒരു കാര്യം പറയാം ദേ ഇവിടെ  ! അവിടെ കറങ്ങി കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ മൂന്നു ദിവസംകൊണ്ടു കുറച്ചുഭാഗങ്ങൾ  കാണാൻ പറ്റും. പിന്നെയും പിന്നെയും തിരിഞ്ഞു നോക്കി മാത്രമേ  മുന്നോട്ടു പോകാൻ പറ്റു, അത്ര ഭംഗിയാണ്. 

"തമാഗ മൺ പത്രങ്ങൾ''

 ബോട്സ്വാനയിലെ  ഏറ്റവും വിജയകരമായ കമ്മ്യൂണിറ്റി പ്രൊജക്റ്റ്കളിൽ ഒന്നാണ് തമാഗ  മൺപത്രങ്ങൾ.  കരകൗശല പണികാരി  കാതറിൻ"ആണ് അവിടെ ഉള്ള പ്രധാനമായതും   അസാധാരണ കഴിവുള്ളതുമായ  കരകൌശല  പണിക്കാരി. 

കാതറിൻ അല്പം അഭിമാനത്തോടു പറയും "My pieces get special treatment. ", കാതറീന്റെ  സത്യസന്ധമായ  സകല കഴിവുകളും അവരുടെ ശില്പത്തിൽ ഉപയോഗിക്കും. അവരുടെ സാധനങ്ങൾക്ക്  വലിയ ഡിമാൻഡ് ആണ്. വെള്ളക്കാർ ചോദിക്കുന്ന വില കൊടുത്തു കൊത്തി കൊണ്ടുപോകും.


 ഞാൻ കാതറീനെ കൂട്ടു പിടിച്ചു വളരെ പ്രയാസപെട്ടു പാർട്ണർ ഷിപ്പിൽ കരകൗശല പണി തുടങ്ങാമെന്നു കരുതി.. 

എന്നാൽ അമ്മായിഅമ്മ തോറ്റു പോകും,അതു പോലെ സ്ട്രിക്ട് ആണ് കാതറിൻ പണിപ്പുരയിൽ എന്ന് വേണം പറയാൻ.   വലിയ ചിട്ടയാണ് കാതറിന്. ..ഭയഭക്തിയോടെ  കയ്യിലെ ഒരു തുള്ളി ചോര തൊട്ടു വേണം അവരുടെ അടുത്ത്  പണി  തുടങ്ങാൻ.
 Lebatsa എന്ന സ്ഥലത്തു നിന്നും കൊണ്ടു വരുന്ന പ്രത്യേക" കളിമണ്ണ്   " അതിനൊപ്പം  പഞ്ചസാര പിന്നെ, എന്തോ ഒരു സ്പെഷ്യൽ തടിയുടെ പൌഡർ, പശപോലെ ഉള്ള ഒരു കായ് എല്ലാം കൂടി ചേർത്തു കുഴക്കും. ഞാൻ കാണാതെ ആണ് കുഴക്കുന്നത്  . ഞാൻ  ഒരു ദിവസം ഒളിച്ചു  നിന്നുനോക്കി എന്താണ് ഇവരുടെ പണിയുടെ രഹസ്യം എന്നറിയാൻ. അതവർക്കിഷ്ടപെട്ടില്ല.  
എന്റെ പാർട്ണർ ഷിപ് വേണ്ടാന്നു പറഞ്ഞു എന്നെ  പിരിച്ചു വിട്ടു, അവരുമായി ഒരു വിധത്തിലും യോജിച്ചു പോകാൻ പറ്റില്ല,  നന്നായിവഴക്കു പറയും ചെറിയൊരു തെറ്റിന് പോലും .  ട്രഡിഷനലായി അവർ ഉണ്ടാക്കുന്ന എല്ലാ വസ്തുക്കൾക്കും നല്ല ഡിമാൻഡാണ്. സായിപ്പന്മാർ നല്ല പൈസ  കൊടുത്തു എല്ലാം വാങ്ങിക്കൊണ്ടുപോകും.  ഒത്തിരിപൈസ ഉണ്ടാക്കുന്നുണ്ട് അവർ.  
 അവർ പറയുന്നു കുഴക്കുന്ന മിശ്രീതം "മാസ്ക്" ആയി ഉപയോഗിക്കുമെന്നു . കാരണം പ്രത്യേക തരത്തിലെ കളിമണ്ണ് ഭൂമിയിൽ  നിന്നും  കുഴിച്ചെടുക്കുന്നതാണത് . അവർ ഉണ്ടാക്കുന്ന പാത്രത്തിൽ വെള്ളം ഒഴിച്ചു രണ്ടു സ്പൂൺ തേൻ  ഒഴിച്ചു കുടിച്ചാൽ അസുഖം ഉണ്ടാകില്ല.  

Manyana..

 
ഐറിഷ് ബ്ലാക്ക്  റോമൻ കത്തോലിക്ക പുരോഹിതൻ  ഫാദർ ജൂലിയൻ  ജപ്പാനിൽ നിന്നും കൊണ്ടുവന്ന അത്ഭുത മണി  ഏറ്റവും വലിയ മരത്തിന്റെ മുകളിൽ കെട്ടി ഉറപ്പിച്ച്തിനോട് ഇവിടുത്തുകാർക്കു വലിയ ആദരവാണ്. ... "കഷ്ടതയുടെ സ്വര"ങ്ങളെല്ലാം ഈ മണിനാദത്തിൽ  മാറിപ്പോകും എന്ന് ഇവർ വിശ്വസിക്കുന്നു  ഈ ബെല്ലിന്റെ ഇളം കാറ്റുപോലെയുള്ള ശബ്ദത്തിൽ  പ്രദേശo മുഴുവൻ ഭക്തിലഹരിയിൽ ആറാടും. 


 പ്രത്യേക മെറ്റൽ ഉപയോഗിച്ച് നിർമ്മിച്ച ബെല്ലിന്റെ ശബ്ദം കേട്ടാൽ പാപങ്ങൾ ഒഴിഞ്ഞുപോകുമെന്നു ഇവർ വിശ്വസിക്കുന്നു. 
 അവിടെ നിന്നും ഞങ്ങൾ തമാങ്  എന്ന സ്ഥലത്തേക്ക്  പോകാൻ വണ്ടിയുടെ വളയം തിരിച്ചു.. 
വിളികോലിൽ(ഫോണിൽ) അല്പം യൂണിറ്റ്  പോലും ചാർജ്  ഇല്ലാതായി.  ഞങ്ങളുടെ വണ്ടിയിൽ വെച്ചിരുന്ന ചാർജർ കുരങ്ങൻമാർ  എടുത്തു കൊണ്ടു പോയി.


എന്നാലും ഞങ്ങൾ യാത്ര തുടർന്നു. മലമടക്കുകളുടെ താഴ്‌വര,  പച്ചപട്ടു  വിരിച്ചിട്ട പോലെ. ഞങ്ങൾ മൂക്കുവിടർത്തി  പിടിച്ചു. മാലിന്യം കലരാത്ത  ഓക്സിജൻ !
ഹായ്... ആ  പച്ചില ശ്വാസം ഞങ്ങൾ മൂക്കിൽ  വലിച്ചു കയറ്റി. ഹായ് എന്ത്  സുഖമാ ഈ വായുവിന്  " ജബ ജബെ'എന്നു പറഞ്ഞട്ടഹസിച്ചു   ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി  സന്തോഷം കൊണ്ടു ആർത്തു വിളിച്ചു. 

മറച്ചു വെക്കാത്ത രഹസ്യം കാണാൻ ഞങ്ങളെ മാടി വിളിച്ചു "മാസ്സിമോ ഗ്രാമം".. രഹസ്യസ്ഥലത്തു വേഗത്തിൽ ചെല്ലാതിരിക്കാൻ അവിടവിടെ കുഴി കുഴിച്ചു ചള്ള ആക്കി വെക്കും. 

ഇവിടെ മൃഗങ്ങൾ ധാ രാളമുണ്ട്  .
ചില രഹസ്യസ്ഥലങ്ങളിൽ ഭൂമി ഇടിഞ്ഞുവീണതു  പോലെ കാണാം . വെള്ളം പലയിടത്തും ഉറവ പൊട്ടി  ഒഴുകുന്നു. ഞാൻ അതു കണ്ടങ്ങോട്ട് ഓടി ചെന്ന് ഒരു കൈകുമ്പിളിൽ കണ്ണീർ പോലത്തെ വെള്ളം കുടിക്കാൻതുടങ്ങി. 
 ഒന്നിനുപകരം മൂന്നു കൈക്കുമ്പിൾ കുടിച്ചപ്പോൾ, എന്റെ മനസ്സിൽ പറഞ്ഞു "ഭൂമി കള്ളി പെണ്ണ്."ആരും കാണാതെ മൂലക്കു ചെറുതോടുകൾ ഒഴുക്കി ചിരിക്കുന്നു.


 ഞാനാണ് ആദ്യം വെള്ളം കുടിക്കുന്നതെന്നു കരുതി അങ്ങനെ കണ്ണടച്ചു ധ്യാനിച്ചു നിന്നപ്പോൾ ഒരു ശബ്ദം. പുള്ളിമാൻ അഥവാ   ഇമ്പാല കൂട്ടം കൂടിനിന്ന്  തങ്ങളുടെ സാമ്രാജ്യത്തിലേക്കു എന്തിനു വരുന്നു എന്ന ഭാവത്തിൽ എന്നെ  നോക്കുന്നു. ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ!എന്ന പോലെ ഞാൻ സൈഡിൽ കൂടി ഔദാര്യം ചെയ്തപോലെ മറഞ്ഞു.

അവിടെനിന്നങ്ങു മാറി "മന്യാന"  - എന്ന സ്ഥലത്തു നൂറ്റാണ്ടുകൾക്കു മുൻപ്  പ്രശസ്തിയാർജിച്ച ഒരു മിഷനറി, പര്യവേക്ഷകൻ -ഡേവിഡ് ലിവിംഗ്സ്റ്റൺ പ്രസംഗിച്ചു . അവിടെ ഒരു അത്തിമരം  ഉണ്ടായിരുന്നു, അതിന്റെ ചുവട്ടിൽ ആണ് പ്രസംഗിച്ചത് . അവിടെ ഇപ്പോൾ വലിയൊരു പള്ളി ഉണ്ട്, അവിടെ  ആരാധന നടക്കുന്നുണ്ട്.

 ഇത്രയും ഭംഗിയുള്ള സ്ഥലത്തു വെച്ചു boers ആയി യുദ്ധം  നടന്നു. അവസാനം ഏറ്റവും  നല്ല  കന്നുകാലികളെ മോഷ്ടിച്ചു എതിരാളികൾ കടന്നു കളഞ്ഞു.  (ഒന്നാം ആംഗ്ലോ-ബോയർ യുദ്ധം, ട്രാൻസ്വാൾ യുദ്ധം അല്ലെങ്കിൽ ട്രാൻസ്വാൾ കലാപം എന്നും അറിയപ്പെടുന്ന ഒന്നാം ബോയർ യുദ്ധം (ആഫ്രിക്കൻസ്: ഈർസ്റ്റെ വ്രീഹൈഡ്‌സൂർലോഗ്, അക്ഷരാർത്ഥത്തിൽ "ആദ്യത്തെ സ്വാതന്ത്ര്യയുദ്ധം").

 ഈ Gabene, ഒന്നു കാണണ്ടതു തന്നെ. ഇവിടെ  ആർട്ടിഫിഷ്യൽ കരകൗശലപ്പണി ചെയ്യുന്നവർ തന്നെ ഭംഗിയുള്ള കുടിലുകൾ ഉണ്ടാക്കുന്നു. ഇവിടെ നിന്ന് പോകുന്നവഴിയിൽ   behurutshi  (ബെഹ്റ്റ്‌ഷി)  എന്ന  ഗ്രാമത്തിൽ   ബോട്സ്വാനയുടെ  പ്രത്യേകസംസ്കാരത്തിനനുസരിച്ചു ഗ്രാമത്തിലെ ജീവിതം  എൻജോയ് ചെയ്യാൻ സാധിക്കും. 
( തികച്ചും വെടിപ്പായ അടുക്കളയിൽ  വളരെ സ്വാദിഷ്ടമായ തസ്വന ആഹാരം ഉണ്ട്. നമുക്കു തന്നെ വേണമെങ്കിൽ പാചകം  ചെയ്തു കഴിക്കാം.മൺചട്ടിയിൽ ചുട്ടെടുക്കാം ഇഷ്ടമുള്ള ഭക്ഷണം ആവശ്യമുള്ളവർക്ക് തീയിൽ ചുട്ടെടുത്തു കഴിക്കാം, 
 
ലീലാമ്മ തോമസ്,  തൈ പറമ്പിൽ