സുപ്രഭാതം : ഗാനം, സുമ രാധാകൃഷ്ണൻ

മലയജശീതള ചാരുത ഭംഗിയിൽ
മലയാളമേ കാവ്യ മലയാളമേ
സ്വരലയ ഗീതത്തിൻ പല്ലവി പാടുമി
അനുപമ സ്നേഹത്തിൻ ലാവണ്യമേ
(മലയജ..)
പൊൻപ്രഭ തൂകി തെളിയും പ്രഭാതമേ
പൊന്നുഷപുലരിക്കിന്നെത്ര ഭംഗി
വിണ്ണിലെ മായാത്ത ദീപ പ്രകാശമേ
സുപ്രഭാതം ദിവ്യ സുപ്രഭാതം
(മലയജ... )
മലകളും, പുഴകളും തെളിവോടെ മിന്നുന്ന
മലയോരനാടിനിന്നെന്തു ഭംഗി
അഴകാർന്ന ലോകത്തെ അമൃത പ്രവാഹമേ
സുപ്രഭാതം ദിവ്യ സുപ്രഭാതം
(മലയജ... )
സുമ രാധാകൃഷ്ണൻ