റോയ് പഞ്ഞിക്കാരന്റെ തൂലികയിൽ നിന്ന് ഭാവ സാന്ദ്രമായ മറ്റൊരു ഗാനം കൂടി- പ്രണയമർമരം

'പ്രണയമർമരം'- കവിയും ഗാനരചയിതാവുമായ റോയ് പഞ്ഞിക്കാരന്റെ(യു കെ) തൂലികയിൽ നിന്ന് ഭാവ സാന്ദ്രമായ മറ്റൊരു ഗാനം കൂടി. റോയ് പഞ്ഞിക്കാരൻ രചനയും സംഗീത സംവിധാനവും നിർവഹിച്ച പ്രണയാർദ്രവും മനസ്സിനെ തൊട്ടു ഉണർത്തുന്നതുമായ ഈ അതി മനോഹര ഗാനം കേൾവിക്കാരെ അനുഭൂതിയുടെ മറ്റൊരു തലത്തിൽ എത്തിക്കുമെന്നതിൽ സംശയമില്ല. അദ്ദേഹം ആദ്യമായി സംഗീത സംവിധാനം ചെയ്ത ഈ ഗാനം യു ട്യൂബിൽ എത്തിയിട്ടുണ്ട്. എല്ലാവരും കണ്ട്, ആസ്വദിച്ചു , പ്രോത്സാഹിപ്പിക്കുക.