ഗായിക അഞ്‍ജു ജോസഫ് വിവാഹിതയായി

ചലച്ചിത്ര പിന്നണി ഗായികയും അവതാരകയുമായ അഞ്‍ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. താരം തന്നെയാണ് വിവാഹ വാർത്ത വെളിപ്പെടുത്തിയത്. വിവാഹ ഫോട്ടോ അഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല.
അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്.
ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിനു മുന്നില്‍ നിന്നുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‍നവുമെന്നാണ് വിവാഹ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി അഞ്ജു എഴുതിയത്. ഗായകരും ചലച്ചിത്ര താരങ്ങളും അടക്കം നിരവധി പേരാണ് അഞ്‍ജു ജോസഫിന് ആശംസകള്‍ നേരുന്നത്.
സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു താരമാകുന്നത്. പിന്നീട് അവതാരകയായും ഗായികയായുമെല്ലാം കയ്യടി നേടി. സംഗീതത്തിന് പുറമെ അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അഞ്ജു ജോസഫ്. അര്‍ച്ചന 31 നോട്ടൗട്ട് അടക്കമുള്ള സിനിമകളില്‍ അഞ്ജു അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അഞ്ജു. തന്റെ വിഷാദരോഗത്തെക്കുറിച്ചുള്ള അഞ്ജുവിന്റെ തുറന്ന് പറച്ചില്‍ വലിയ ചര്‍ച്ചയായിരുന്നു.