പ്രണയരാഗം : കവിത, ഫിലിപ്പോസ് തത്തംപള്ളി 

Jan 20, 2021 - 09:23
Mar 15, 2023 - 14:55
 0  238
പ്രണയരാഗം : കവിത, ഫിലിപ്പോസ് തത്തംപള്ളി 

വെള്ളമന്ദാരപ്പൂവുപോലെന്നുള്ളിൽ

വെള്ളിവെളിച്ചം പകരുവാൻ

എന്നുവരുമെന്റെ പ്രിയസഖീ

നിന്റെ വരവിനായ് കാത്തിരിപ്പുഞാൻ.

മന്ദമാരുതൻ വന്ന് മന്ദഹസിക്കുമ്പോൾ

മധുപൊഴിയും നിൻ മുഖം

ഓർക്കുന്നു ഞാൻ.

ചിത്രപതംഗങ്ങൾ പൂവത് നുകരുമ്പോൾ

പരിരംഭണത്തിൻ സുഖമറിയുന്നു ഞാൻ.

മഴപെയ്തു മാനം തെളിയുന്ന നേരം

നിൻ പ്രണയ രാഗങ്ങൾ

കേൾക്കാൻ കൊതിപ്പൂ.

രാഗലോലയായ്,പ്രണയമഴയായ്

പെയ്തു നീയെന്നിൽ നിറയുക വേഗം.

കാതരമിഴികളിലഞ്ജനമെഴുതി

അപ്സരകന്യകേ നീ അരികിൽ വരൂ.

 

 ഫിലിപ്പോസ് തത്തംപള്ളി