Sammara Cakes & Bakes ന്റെ  കേക്ക്‌  കൊട്ടാരങ്ങൾ: സപ്ന അനു ബി ജോർജ്

Sammara Cakes & Bakes ന്റെ  കേക്ക്‌  കൊട്ടാരങ്ങൾ: സപ്ന അനു  ബി ജോർജ്

രോ വയസ്സ് കൂടുംതോറും,സ്വയം ഒതുങ്ങിക്കൂടാൻ ശ്രമിക്കുക, അറുപത് വയസ്സിനുമേൽ പ്രായമുള്ളവരിൽ കൂടുതൽ വ്യക്തമാണ് ഈ പ്രവണത! എന്നാൽ സ്വന്തമായി തേനീച്ചമെഴുകിൽ നിന്നും സസ്യ എണ്ണകളിൽ നിന്നും ഗ്രീസ് ഉണ്ടാക്കാൻ പ്രേരിപ്പിക്കുകയും, സ്വയം  പലതരം ഹോബികൾ കണ്ടെത്തുകയും, ചെറുകിടബിസിനസ്സുകൾ ചെയ്യുകയും  ചെയ്യുന്ന ധാരാളം പ്രായമുള്ളവർ, പ്രായത്തിന്റെ എല്ലാ അസ്വസ്ഥതകളും മറന്ന് ചുറുചുറുക്കോടെ , സന്തോഷമായി ജീവിക്കുന്നു. അതിന്  ഒരു ഉത്തമ ഉദാഹരണം ആണ് സാറ ഈപ്പൻ.

എന്നു മുതൽ കേക്കുകൾ ഉണ്ടാക്കാനുള്ള താല്പര്യം എന്ന ചോദ്യം  മോളിമ്മാമ്മ എന്നു ഞങ്ങൾ വിളിക്കുന്ന സാറാ ഈപ്പൻ  ഒരു തമാശപോലെ കേട്ടിരുന്നു, മറുപടിയും ഉടൻ എത്തി.  ഒരു സാധാരണ വീട്ടമ്മ എന്നനിലയിൽ ഞാൻ സ്വയം എനിക്ക് വീട്ടിലേക്ക് ആവശ്യമുള്ള കേക്കുകളും കുട്ടികളുടെ എല്ലാ  പിറന്നാൾ കേക്കുകളും, വീട്ടിൽതന്നെയാണ്   തയ്യാറാക്കിയിരുന്നത്. ഇന്ന് അതൊരു ഹോംബിസിനസ്സ് എന്ന നിലയിലേക്ക് എത്തിനിൽക്കുന്നു അല്ലെ! അങ്ങനെയാണെങ്കിൽ ഏതൊക്കെത്തരം  ഫ്ലേവറുകൾ ആണ് ആവശ്യക്കാർ ചോദിക്കാറ്? പലതരം കേക്കുകൾക്കൊപ്പം അതിന്റെ സ്ഥായിയായ ഒരു  രുചി  ഐസിംഗിൽ മാത്രമല്ല. കേക്കിന്റെ ഫ്ലേവർ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.  കാരമൽ, കാരറ്റ്, ചോക്കളേറ്റ്, ഓറഞ്ച്, റെഡ് വെൽവെറ്റ് എന്നിവയാണ് ഇന്നത്തെക്കാലത്ത് എല്ലാവരുടെയും ഇഷ്ട ഫ്ലേവറുകൾ


കേക്കുകൾ ഉണ്ടാക്കുക എന്നത് ഇന്നും അന്നും  ,എല്ലാ വീട്ടമ്മമാർക്കും  അറിയാവുന്നതായിരുന്നില്ലെ? അത് വെറും ഒരു താല്പര്യമല്ലാതെ ,കുറച്ചുകൂടി വിപുലമായി പഠിക്കേണ്ടതുണ്ടോ? വേണം, എല്ലാവരും തന്നെ  പഠിക്കാനായി ശ്രമിക്കണം. ഞങ്ങളുടെ കാലം പോലെയല്ല, അന്ന്  വെറു വീക്കിലികൾ, അല്ലങ്കിൽ ആരെങ്കിലും പറഞ്ഞുതരുന്നവ, അതും അല്ലെങ്കിൽ പുസ്തകങ്ങളിലൂടെ! എന്നാൽ ഇന്നത്തെപ്പോലെ   അതിലും ചിത്രങ്ങളും മറ്റും കുറവായിരുന്നു. ഇന്ന് എല്ലാത്തരം ചിത്രങ്ങളും വീഡിയോയും, മറ്റും ഇന്റെർനെറ്റിൽ സുലഭമാണ്. താല്പര്യം മാത്രമല്ല, അതിനോടുള്ള ഒരു passion, അതാണ് കൂടുതൽ ആവശ്യം.

എനിക്കേറ്റവും ഇഷ്ടപ്പെട്ട  ഒരു കേക്ക്  റേസിപ്പി ഇവിടെ ചേർക്കുന്നു.

Caramel Cake with Coffee frosting

മൈദ- 200ഗ്രാം
ബട്ടർ- 200ഗ്രാം
മുട്ട -200 ഗ്രാം
പഞ്ചസാര- 200ഗ്രാം
ബെയ്ക്കിംഗ് പൌഡർ -2 ടീ.സ്പൂൺ
കാരമൽ സിറപ്പ് -2 ടീ.സ്പൂൺ
പാൽ Milk.   ½ കപ്പ്

ബട്ടറും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിക്കുക. ശേഷം ഒന്നൊന്നായി മുട്ടപൊട്ടിച്ചു ചേർക്കുക.  കൂടെ നന്നായി അടിച്ചു പതപ്പിച്ചുകൊണ്ടേയിരിക്കണം. കൂടെ കാരമൽ സിറപ്പ് കൂടി ചേർക്കുക. ശേഷം പാലും ചേർത്ത് പതപ്പിക്കുക. പതിയ , മൈദയും ചേർത്ത് നന്നായി കുട്ടിയോജിപ്പിക്കുക്. തായ്യാറാക്കി വെച്ചിരിക്കുന്ന പാനിലേക്ക് കേക്കിന്റെ കൂട്ട് ഒഴിച്ച്,  180 ഡിഗ്രി ചൂടിൽ ഏകദേശം  40 മിനിറ്റ് ബേക്ക് ചെയ്യുക.

കോഫി ഫ്രോസ്റ്റിംഗ്
 ബട്ടർ- 100 ഗ്രാം
ഐസിംഗ് പഞ്ചസാര  200 ഗ്രാം
കോഫി 2 ടീ.സ്പൂൺ

ഐസിംഗ് പഞ്ചസാരയും ബട്ടറും കൂട്ടിയോജിപ്പിക്കുക. കൂടെ കോഫിയും ചേർത്ത് അടിച്ചു പതപ്പിക്കുക. കേക്ക് തണുത്തതിനു ശേഷം ഈ കോഫി കൂട്ട് കേക്കിനുമുകളിലും സൈഡിലും തേച്ച് അലങ്കരിക്കുക.
 

കല്യാണങ്ങൾ, കുടുംബ പരിപാടികൾ, പിറന്നാളുകൾ, വിവാഹവാർഷികങ്ങൾ ഇവക്കെല്ലാം വലിയ കേക്കുകളും , ധാരാളം തരം കപ്പ് കേക്കുകളും ഉണ്ടാക്കുന്നതിന്റെ ഒരു നേട്ടം എന്തെല്ലാം ആണെന്ന് എടുത്തുപറയേണ്ടതുണ്ടെന്ന് മോളി ആന്റി  പറഞ്ഞു. ആദ്യമാദ്യം ആകപ്പാടെ വെപ്രാളവും ടെൻഷനും  ആയിരുന്നു. നമ്മുടെ വീട്ടിലേക്ക് നമ്മൾ തയ്യാറാക്കുമ്പോൾ, എത്ര മാത്രം മധുരം ആകാം, അതിന്റെ തൂക്കം എത്രയാകാം , കൂട്ടുകൾ അഥവാ ഒന്നു മാറിപ്പോയാൽ, അളവുകുറഞ്ഞാൽ നമ്മുക്ക് അതിന്റെ വരുംവരായ്കൾ പറഞ്ഞുമനസ്സിലാക്കാമായിരുന്നു. എന്നാൽ പുറത്ത് നമ്മൾ ഒരു  ഓഡർ എടൂത്ത് ചെയ്യുബോൾ അതി സൂഷ്മമായി , കരുതലോടെ ഒരു തെറ്റുകളും വരാതെ, രുചിയിൽ ഏറ്റവും ശ്രദ്ധിച്ചായിരിക്കണം ഉണ്ടാക്കുന്നത്.


എന്നാൽ കേക്കുകളിൽ ഇത്രയധികം വൈവിധ്യങ്ങൾ സൃഷ്ടിക്കുന്ന സാറാ ഈപ്പൻ ഒരു വളരെ അന്ധർമുഖിയായ, വീട്ടിൽ മാത്രം ഒതുങ്ങിക്കൂടുന്ന ഒരു യഥാർത്ഥ വീട്ടമ്മയും, വല്യമ്മച്ചിയും ആണ്. എന്നാൽ  ചെടികളെ വളരെ അധികം ഇഷ്ടപ്പെടുന്ന സാറ ,  കുടുബത്തെ ആണ് മുൻ നിർത്തുന്നത് എപ്പോഴും. ഈ പ്രായത്തിലും, മകൾ  ദിവ്യയുടെയും , കൊച്ചുമക്കളുടെയും  സഹായത്തോടെ തന്റെ താൽപര്യങ്ങൾ നിലനിർത്തിക്കൊണ്ടുപോകാനും, അതിനൊരു commercial വേദികൂടി കണ്ടെത്താനും   കഴിഞ്ഞു എന്നതുതന്നെ സാറ ഈപ്പൻ വലിയ അച്ചീവ്മെന്റ് ആയികാണുന്നു. താല്പര്യമുള്ളവർക്ക്  തിരുവനന്തപുരത്ത് എവിടെയും ഇന്ന് സാറയും കുടുംബവും കേക്കുകൾ ഓർഡർ അനുസരിച്ച് എത്തിച്ചുകൊടുക്കുന്നുണ്ട്.

 

സപ്ന അനു  ബി ജോർജ്