ഹൃദയരാഗം: ലളിതഗാനം

ആശാനികുഞ്ചങ്ങൾ പൂവിടുമ്പോൾ
ആത്മാവിൽ വിരിയും ഹൃദയരാഗം.. (2)
അനുരാഗലോലെ നിൻ മുഖശ്രീയഴകിൽ
അനുപമ സംഗീതമുണരുന്നു..
അനുപമ സംഗീതമുണരുന്നു..
(ആശാ....)
പൂക്കാമരക്കൊമ്പിൽ പുതു പൂവിടുംപോലെ,
നീയെന്റെ മനസ്സിലും പൂത്തുവല്ലോ.. (2)
നിളയുടെ തീരം ഓളങ്ങൾ പുൽകുംപോൽ
എൻ സ്വപ്നത്തിൽ തിരയായ് നീ വന്നുവല്ലോ.. (2)
(ആശാ..........)
കണ്മുന്നിൽ നിൻരൂപം തെളിഞ്ഞിടുമ്പോൾ
പൗർണ്ണമി രാവിൻ പൊന്നൊളി പോലെ.. (2)
ചാരത്തണഞ്ഞു നീ മൃദുചുംബനത്താൽ
പനിനീർ മഴയായ് പെയ്തിറങ്ങുമ്പോൾ,
ആശതൻ നൂപുരമാകെയുണരുന്നു
പരിരംഭണത്തിൻ
കുളിർ തെന്നൽ വീശുന്നു...
(ആശാ.......)
സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ