സ്നേക്ക്പ്ലാന്റ് (അമ്മായി അമ്മയുടെ നാവുള്ള ചെടി): ലീലാമ്മ തോമസ്, ബോട്സ്വാന

ആഫ്രിക്കൻ വംശജനായ ഒരു അലങ്കാരചെടിയാണ് സർപ്പപ്പോള. മൂർച്ചഏറിയ വശങ്ങളിൽ അമ്മായി അമ്മയുടെ നാവുണ്ടന്നു പറയും.
നമ്മൾ നാട്ടിൽ വലിച്ചെറിയുന്ന സ്‌നേക്പ്ലാന്റ് ബോട്സ്വാന പൊന്നുപോലെ വളർത്തുന്നു. ബോട്സ്വാനയിലുള്ള മിക്കവാറും വീടുകളിൽ സ്‌നേക് പ്ലാന്റ് ചെടിചട്ടിയിൽ വളർത്തുന്നതു കണ്ടു ഞാൻ ചോദിച്ചു എന്റെ നാട്ടിൽ, എടുത്തു റോഡിൽ കളയുന്ന ഈ ചെടി നിങ്ങൾ ഇങ്ങനെ കാര്യമായി നടുന്നതു വളരെ വിസ്മയമായിരിക്കുന്നല്ലോ എന്ന് .
( NSA)പുറത്തുവിട്ട എയർപ്യൂരിഫയിങ് പ്ലാന്റ്കളുടെ ലിസ്റ്റിൽ ഒന്നാമൻ ആണ് ഈ സ്‌നേക്ക് പ്ലാന്റ് എന്നു ഇവർ പറഞ്ഞു. ഇതിന്റെ ഗുണമറിഞ്ഞു ഡൈനിങ് റൂമിലും, ബെഡ്‌റൂമിലും, ലിവിങ് റൂമിലും അലങ്കരിച്ചു വെച്ചിരിക്കുന്നു ഇവർ .
ഈ ചെടി വച്ച് പിടിപ്പിച്ചാൽ ബുദ്ധി, സൗന്ദര്യം, കല, കവിത, ആരോഗ്യം ശക്തി ഇവയെല്ലാം ഉണ്ടാകുമെന്നു ഇവർ വിശ്വസിക്കുന്നു.
ബോട്സ്വാനയിലെ കേവ് പെയിന്റിംഗുകൾ
ആഫ്രിക്കൻ ഹിൽസിലെ Tsodilo hills -- ഈ കുന്നുകൾ പവിത്രമായി കാത്ത് സൂക്ഷിക്കപ്പെടുന്നു. ഇവിടെയുള്ള പാറകളിൽ വളരെ പുരാതന കാലത്തു ബുഷ്‌മെൻ വരച്ച പെയിന്റിങ്ങുകൾ കാണാം .
ഇവിടെ നാലു പാറകളുണ്ട് പുരുഷപാറയും ,സ്ത്രീപാറയും കുട്ടിപാറയും. ഐതീഹ്യമനുസരിച്ചു നാലാമത്തെ പാറ പുരുഷപാറയുടെ ആദ്യഭാര്യയാണ്. പുരുഷപാറ ആദ്യ ഭാര്യയെ വിട്ടു കുറച്ചുകൂടി ചെറുപ്പമുള്ള മറ്റൊരു പാറയെ വിവാഹം കഴിച്ചുവെന്ന് ഇവരുടെ വിശ്വാ സം .
മരിച്ചവരുടെ ആൽമാക്കൾ ഈ കുന്നുകളിൽ വസിക്കുന്നുവെന്നു ബുഷ്‌മെൻ വിശ്വസിക്കുന്നു. ദേവന്മാർ ഇവിടുത്തെ പെൺകുന്നുകളുടെ ഗ്രോട്ടോയിൽ താമസിക്കുന്നു, അവർ ലോകത്തെ ഭരിക്കുന്നുവെന്നു ബുഷ്മാൻ വിശ്വസിക്കുന്നു. പുരുഷകുന്നിന്റെ മുകളിലാണ്ഏറ്റവും പവിത്രമായ സ്ഥലം. ലോകത്തെ സൃഷ്ടിച്ച ശേഷം ആദ്യത്തെ ആത്മാവ് പ്രാർത്ഥിച്ചു വെന്നു വിശ്വസിക്കുന്നു.( ഐതീഹ്യം ).
ലോകത്തിലെ ഏറ്റവും ചരിത്രപരമായ പ്രാധാന്യമുള്ള റോക്ക് ആർട്ട് സൈറ്റുകളിൽ ഒന്നാണ് tsodilo hills.
ഒരിക്കലും പറ്റാത്ത നീരുറവകളും മനോഹരമായ ഗുഹകളും ഇവിടെ ഉണ്ട്..
സൊഡിലോ ഹിൽസിലേക്കുള്ള യാത്ര
ലീലാമ്മ തോമസ്,തൈപറമ്പിൽ, ബോട്സ്വാന