എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; പോസ്റ്റുകള്‍ ശ്രദ്ധിക്കരുതെന്ന് തൃഷ

ചെന്നൈ: തന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി നടി തൃഷ. ഇന്‍സ്റ്റഗ്രാം വഴി തൃഷ തന്നെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. അക്കൗണ്ട് വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും. അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കരുതെന്നും നടി തന്റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ പറഞ്ഞു.
വിടാമുയര്‍ച്ചിയാണ് തൃഷ അഭിനയിച്ച് റിലീസായ അവസാന ചിത്രം. ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം അജിത്തിന്റെ ഭാര്യ വേഷത്തിലാണ് തൃഷ എത്തിയിരിക്കുന്നത്. കായല്‍ എന്നാണ് ഈ റോളിന്റെ പേര്.