ഗ്രന്ഥശാലാദിനത്തിൽ: Mary Alex (മണിയ)

ഗ്രന്ഥശാലാദിനത്തിൽ: Mary Alex (മണിയ)
Mary Alex (മണിയ)
ഇ-ബുക്ക് പബ്ലിഷിംഗുമായ്  മാധ്യമങ്ങൾ പലതും 
ഇതര സംസ്ഥാനങ്ങൾ, രാജ്യങ്ങൾ കടന്ന്,
ലോകമെമ്പാടും ലൈബ്രറിയിൽ ഗ്രന്ഥങ്ങൾ
എത്തി നിൽക്കുമീ കാലഘട്ടത്തിൽ
ഗ്രന്ഥശാലാദിനമാചരിക്കുമീ 
വേളയിൽ
വിരലിലെണ്ണും ഗ്രന്ഥങ്ങൾ മാത്രം രചിച്ചൊരീ ഞാൻ
അക്ഷരദീപം തെളിച്ചു
കൊണ്ടാശംസകൾ
അർപ്പിച്ചിടുന്നു ഓരോ ഗ്രന്ഥശാലയ്ക്കും
 ഭാവുകങ്ങൾ,യശസ്സ്   മേൽക്കുമേൽ  വർദ്ധിച്ചിടാനായ്.