വീട് തുള്ളിച്ചാടുന്നത് കണ്ടിട്ടുണ്ടോ ?

വീട് തുള്ളിച്ചാടുന്നത് കണ്ടിട്ടുണ്ടോ ?
കുട്ടികളോടൊപ്പം
വീട് തുള്ളിച്ചാടുന്നത്
കണ്ടിട്ടുണ്ടോ?
തലയിണകൾ !
വിരിപ്പുകൾ, !
പുതപ്പുകൾ!
ഉടുപ്പുകൾ!
പാത്രങ്ങൾ!
ചെരിപ്പുകൾ!
ബാഗുകൾ!
ഒന്നും നിലത്ത് 
നില്ക്കുന്നില്ല !
ചിത്രശലഭങ്ങളെപ്പോലെ
പറക്കുന്ന
പുസ്തകങ്ങൾ!
പത്രങ്ങൾ!
മാസികകൾ!
തറയിലും ചുവരിലും
 ഓടിനടന്ന്
ചിത്രം എഴുതുന്ന
ചായങ്ങൾ!
ഓടിയും ചാടിയും
ഉരുണ്ടുകളിക്കുന്ന
പേനകൾ!
വിശ്രമിക്കാൻപോലും
നില്ക്കാതെ
ഇങ്ങനെ വീട്
തുള്ളിച്ചാടുന്നത്
കണ്ടിട്ടുണ്ടോ?
ഇല്ലെങ്കിൽ
അതൊരു വീടേയല്ല.