സ്വർണക്കൊള്ള കേസ്; എ പത്മകുമാർ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി

Jan 8, 2026 - 20:16
 0  14
സ്വർണക്കൊള്ള കേസ്; എ പത്മകുമാർ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാർ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി. വേലി തന്നെ വിളവ് തിന്നെന്ന് കോടതി നിരീക്ഷിച്ചു. എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണം.

തന്ത്രിയുടെ അഭിപ്രായം അവഗണിച്ച് പാളികൾ കൊടുത്തുവിട്ടതായി എസ്ഐടി കോടതിയിൽ പറഞ്ഞു.പോറ്റിയും ഉദ്യോഗസ്ഥരും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. 2018 മുതൽ പത്മകുമാറിന് പോറ്റിയുമായി ബന്ധമുണ്ട്. പത്മകുമാറിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും എസ്ഐടി കോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം അതേസമയം സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാൻഡ് വീണ്ടും നീട്ടി. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. മുരാരി ബാബുവും ഉണ്ണികൃഷ്ണൻ പോറ്റിയും വീണ്ടും ജാമ്യാപേക്ഷ നൽകി. രണ്ടു കേസുകളിലും നൽകിയ ജാമ്യപേക്ഷ ഈ മാസം 14 ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും