പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു

പത്മജ വേണുഗോപാൽ   ബിജെപി  അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അവർ പാർട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും മോദി ജീയുടെ കഴിവും നേതൃത്വവുമാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്നും പത്മജ പറഞ്ഞു.  കോണ്‍ഗ്രസുമായി ഏറെക്കാലമായി അകൽച്ചയിലായിരുന്നെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിട്ടു പോകണമെന്ന് താന്‍ ആലോചിച്ചുവെന്നും പത്മജ പറഞ്ഞു.

ഡൽഹിയിലെത്തിയ പത്മജ, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിന്റെ വീട്ടിലെത്തി ചർച്ച നടത്തിയതിനു പിന്നാലെയാണ് ബിജെപി ആസഥാനത്തെത്തിയത്. നാളെ തിരുവനന്തപുരത്ത് എത്തും.

കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്കും തൃശൂർ നിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു.