പാഠം 2020, സൂക്ഷി‘ച്ചോണം’: സജീവ് നമ്പ്യാർ, ജമൈക്ക

പാഠം 2020, സൂക്ഷി‘ച്ചോണം’: സജീവ് നമ്പ്യാർ,  ജമൈക്ക

മ്മുടെ ആവശ്യങ്ങൾക്കുവേണ്ടി ജോലിക്കായാലും മറ്റ് ആവശ്യങ്ങൾക്കായാലും നാം പുറത്തിറങ്ങുമ്പോൾ ഇപ്പോൾ സ്വീകരിക്കാറുള്ള Precautions അതേപോലെ തുടരുക.


എന്നാൽ നമ്മൾ എല്ലാവരും മാസ്ക് ധരിച്ച് ഇനി സേഫ് ആയി എന്നുകരുതാതെ ആ മാസ്ക്  എങ്ങനെ ഉപയോഗിക്കണം  എന്നും കൂടി അറിയണം. മാസ്കിന്റെ മുൻഭാഗത്ത്  (front)വിരൽകൊണ്ട് വലിച്ചും   തിരിച്ചും അഡ്ജസ്റ്റ് ചെയ്ത് മാസ്കിൽ എത്തുന്ന വൈറസിനെ നമ്മുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ  എത്തിക്കാതെയും അല്ലെങ്കിൽ ആ വിരൽ മറ്റെവിടെയെങ്കിലും തൊട്ട് മറ്റുള്ളവർക്കുടി പരത്താതെയും സൂക്ഷിക്കുക.

ഓണകാലമായതിനാൽ ഇനി പുറത്ത് തിരക്ക് കൂടാൻ സാധ്യത  ഉണ്ട്. കഴിയുമെങ്കിൽ നിങ്ങളെ ആ തിരക്കിൽ പെടുന്ന ഒരാളാക്കാതിരിക്കാൻ  ശ്രമിക്കുക. വീടിന്റെ അടുത്തുള്ള കടകളിൽ പോയി അവിടെ കിട്ടുന്ന സാധനങ്ങൾ വാങ്ങി അഡ്ജസ്റ്റ് ചെയ്ത് അങ്ങനെ നമ്മുടെ നാട്ടുകാരനായ കച്ചവടക്കാരനെ സന്തോഷിപ്പിച്ച് , പട്ടണത്തിൽ പോയി പച്ചക്കറിക്കൊപ്പം കോറോണയെക്കൊണ്ടുവരാതെ,  വീട്ടിൽ കൊണ്ടുപോയി സന്തോഷായി ഈ ഓണം ആഘോഷിക്കുക.

നന്മയുടെ പ്രതീകമായ മഹാബലിയെ ഞാനോ നിങ്ങളോ അല്ലെങ്കിൽ നമ്മുടെ പൂർവ്വികന്മാരോ ഇതുവരെ ഓണത്തിന് നമ്മുടെ വീട്ടിൽ വന്നത് കണ്ടിട്ടില്ലെങ്കിലും , വരുമെന്ന വിശ്വാസത്തിൽ നമ്മൾ വർഷങ്ങളായി ഓണം ആഘോഷിക്കുമ്പോൾ, ശാസ്ത്രം കണ്ടു സ്ഥിരീകരിച്ച തിന്മയുടെ പ്രതീകമായ കൊറോണ എന്ന COVID-19 virus നമ്മൾ നന്നായി സൂക്ഷിച്ചില്ലേൽ നമ്മുടെ വീട്ടിൽ വരുമെന്ന് വിശ്വസിച്ചുകൊണ്ട് ഈ വർഷത്തെ ഓണം 2020 ആഘോഷിച്ചോണം.


പറഞ്ഞുവരുന്നത് സൂക്ഷി‘ച്ചോണം’.

ഓണാശംസകൾ

നന്ദി
സജീവ് നമ്പ്യാർ , കോയിപ്ര
ജമൈക്ക, വെസ്റ്റ് ഇൻഡീസ്