മരിക്കാത്ത ഓർമ്മകൾ (കവിത)

Jul 10, 2024 - 19:40
 0  38
മരിക്കാത്ത ഓർമ്മകൾ (കവിത)
എം.തങ്കച്ചൻ ജോസഫ്
മായാത്തൊരോർമ്മതൻ
മഴനനഞ്ഞെത്തിയെൻ
മനസ്സിന്റെ മണിച്ചെപ്പ് തുറന്നുവെച്ചു..
മദഭരരാവിലീ മധുമൊഴി പൂക്കുമ്പോൾ
എന്തായിരുന്നു നിൻ മനസ്സിൽ സഖീ..
മുറ്റത്തെ തൈമണിമാവിൻചുവട്ടിൽ നീ
മുന്നാഴിസ്വപ്നങ്ങൾ പങ്കുവെച്ചു
മുത്തുകൾ കോർത്തൊരു മാലികതീർത്തുനീ 
മാറിലണിഞ്ഞെന്നെ നോക്കി നിന്നു..
എന്തല്ലാംമോഹങ്ങൾ എങ്ങോ മറഞ്ഞുപോയ്..
പ്രിയമോലും കനവെന്റെ കവിതയായ്
കനവുകളാലെന്റെ വനപൊയ്കതീർത്തുഞാൻ
താപസ്വനാമൊരു കാവ്യമൊരുക്കി..