അമ്മയുടെ  വിലാപം : (Dr വന്ദന  ദാസിന്റെ അമ്മ ) : പഞ്ഞി

Aug 18, 2024 - 18:14
 0  162
അമ്മയുടെ  വിലാപം : (Dr വന്ദന  ദാസിന്റെ അമ്മ ) :  പഞ്ഞി
എന്റെ പ്രിയ മകളെ 
നിന്റെ കണ്ണുകളിൽ 
നക്ഷത്രങ്ങൾ 
തിളങ്ങുന്നത് 
ഞാൻ കണ്ടിരുന്നു. 
എന്റെ വിലയേറിയ
സ്വപ്നം ആയിരുന്നു നീ! 
നീ എടുത്ത ഓരോ ചുവടിലും 
എന്റെ ഹൃദയം 
പാടിയിരുന്നു. 
നിന്റെ ജന്മം
എനിക്ക് ജീവിതം 
നൽകിയ 
ഈണം ആയിരുന്നു. 
ഇന്ന്, 
ആകാശത്തിൽ 
പ്രകാശത്തിന്റെ 
ഒരു വിളക്കായി 
നീ മാറിയപ്പോൾ 
ഭൂമിയിൽ എന്റെ 
ജീവിതം ഇരുട്ടിലായി! 
എനിക്കിനി ആര്?

         റോയി പഞ്ഞിക്കാരൻ