തൊടുപുഴ ന്യൂമാൻ കോളേജ് യു.എ.ഇ. അലുമ്നായ്  'ന്യൂമനൈറ്റ്സ്' പ്രവർത്തനം ആരംഭിച്ചു

Jul 14, 2025 - 10:55
 0  268
തൊടുപുഴ ന്യൂമാൻ കോളേജ് യു.എ.ഇ. അലുമ്നായ്  'ന്യൂമനൈറ്റ്സ്' പ്രവർത്തനം ആരംഭിച്ചു
തൊടുപുഴ ന്യൂമാൻ കോളേജ് യു എ  ഇ  അലുമ്നായ്  - ന്യൂമനൈറ്സ്, യു എ ഇ യിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ്  അതോറിറ്റി റെജിസ്ട്രേഷൻ ഉള്ള സംഘടനയായ അക്കാഫ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചു. യു.എ.ഇ.യിലെ തൊടുപുഴ ന്യൂമാൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ സാമൂഹിക-സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക നന്മയ്ക്കായി പ്രവർത്തിക്കുന്നതിനുമായാണ് അലുമ്നായ്  രൂപീകരിച്ചിരിക്കുന്നത്.
പ്രഥമ കമ്മിറ്റി ഭാരവാഹികളായി ടി എൻ കൃഷ്ണകുമാർ (പ്രസിഡന്റ് ),  സജി ലൂക്കോസ് (ജനറൽ സെക്രട്ടറി), ദീപക് പീറ്റർ (ട്രെഷറർ), അനീഷ് എബ്രഹാം (അക്കാഫ് പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.  രെജിസ്ട്രേഷന് ശേഷം നടന്ന ചടങ്ങിൽ  ഇടുക്കി എം പിയും ന്യൂമാൻ കോളേജ് പൂർവ വിദ്യാർത്ഥിയുമായ ഡീൻ  കുര്യാക്കോസ് പങ്കെടുത്തു.
യു എ ഇ യിലെ വിവിധ പ്രദേശങ്ങളിൽ ജോലിയും ബിസിനസ്സും ആയി ജീവിക്കുന്ന നിരവധി പൂർവ വിദ്യാർത്ഥികൾ പ്രഥമ സമ്മേളനത്തിൽ പങ്കെടുത്തു. അടുത്ത കൂടിക്കാഴ്ചയിൽ കമ്മിറ്റി വിപുലീകരിക്കുകയും ഭാവിയിലെ പരിപാടികൾക്കായി ആസൂത്രണം നടത്തുകയും ചെയ്യാൻ തീരുമാനിച്ചു.
വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഗുണം ചെയ്യുന്ന സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ, നെറ്റ്വർക്കിംഗ് സാധ്യതകൾ, പ്രൊഫഷണൽ വികസന പരിപാടികൾ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. യു.എ.ഇ. ലെ ന്യൂമാൻ കോളേജ് പൂർവ വിദ്യാർത്ഥികൾ എല്ലാവരും അലുമ്നായ് യുടെ ഭാഗമാകണമെന്നു ഭാരവാഹികൾ അഭ്യർത്ഥിച്ചു. 
ബന്ധപ്പെടാനുള്ള നമ്പറുകൾ:
സജി ലൂക്കോസ് (ജനറൽ സെക്രട്ടറി): +971559790854
ദീപക് പീറ്റർ (ട്രെഷറർ): +971503187157
അനീഷ് എബ്രഹാം (അക്കാഫ് പ്രതിനിധി): +971507057096