അജ്പക് കിഴക്കിന്റെ വെനീസ് ഉത്സവ് - 2025 ഫ്ലെയർ പ്രകാശനം നടത്തി

Mar 26, 2025 - 17:30
 0  703
അജ്പക് കിഴക്കിന്റെ വെനീസ് ഉത്സവ് - 2025 ഫ്ലെയർ പ്രകാശനം നടത്തി



കുവൈറ്റ്‌ : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ  (AJPAK) നേതൃത്വത്തിൽ ഏപ്രിൽ 4, 2025  വെള്ളിയാഴ്ച 4 മണി മുതൽ അബ്ബാസിയ ആസ്പയർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ (അമ്പിളി ദിലി നഗർ) വെച്ച് നടത്തുന്ന മെഗാ പ്രോഗ്രാം കിഴക്കിന്റെ വെനീസ് ഉത്സവ് - 2025 ഫ്ലയർ പ്രകാശനം അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ അജ്പക് പ്രസിഡന്റ്‌ കുര്യൻ തോമസ് പൈനുംമൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ BEC ഹെഡ് ഓഫ് ബിസിനസ്‌  രാംദാസ് നായർ നിർവഹിച്ചു.

 അജ്പകിന്റ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന പൊതു സമ്മേളനത്തിൽ പ്രശസ്ത മലയാള സിനിമ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ മുഖ്യ അതിഥി ആയിരിക്കും. ശ്രീരാഗ് ഭരതൻ, സോണിയ ആമോദ്, അനൂപ് കോവളം, ആദർശ് ചിറ്റാർ, ജയദേവ് കലവൂർ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.


രാജീവ് നടുവിലെമുറി, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, ലിസൻ ബാബു, KUDA കൺവീനർ മാർട്ടിൻ മാത്യു, എന്നിവർ ആശംസകൾ അറിയിച്ചു. അനിൽ വള്ളികുന്നം, ബാബു തലവടി, കൊച്ചുമോൻ പള്ളിക്കൽ, ലിബു പായിപ്പാടൻ, രാഹുൽദേവ്, സജീവ് കായംകുളം, സിബി പുരുഷോത്തമൻ, സുമേഷ് കൃഷ്ണൻ, അജി ഈപ്പൻ, സാം ആന്റണി, ഷീന മാത്യു, അനിത അനില്‍, സാറമ്മ ജോൺസ്, സുനിത രവി, ബിന്ദു മാത്യു, കീർത്തി സുമേഷ്, ലക്ഷ്മി സജീവ്, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ്‌ വർഗീസ്, ജിബി തരകൻ, തോമസ് പള്ളിക്കൽ, ബിജി പള്ളിക്കൽ,  സുരേഷ് കുമാർ കെ. എസ്, ജോമോൻ ജോൺ, വിനോദ് ജേക്കബ്, ശരത് കുടശ്ശനാട്, ആദർശ് ദേവദാസ് എന്നിവർ പങ്കെടുത്തു.

ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ മനോജ് പരിമണം നന്ദിയും രേഖപ്പെടുത്തി.