മുല്ലപ്പൂവും ചൂടി കസവുസാരിയിൽ മൊണാലിസ! കേരളത്തിൻ്റെ ഓണം കാമ്പയിൻ ശ്രദ്ധ നേടുന്നു

ലിയനാർഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ മൊണാലിസ, കസവുസാരിയും മുല്ലപ്പൂവും ചൂടി മലയാളി യുവതിയുടെ വേഷത്തിൽ എത്തുന്നു. കേരള ടൂറിസത്തിൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറങ്ങിയ ഈ AI (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ചിത്രം, ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേൽക്കാൻ, കേരള ടൂറിസം ‘ഐക്യത്തിൻ്റെ നാടായ കേരളത്തിലേക്ക്’ എന്ന ആശയം മുൻനിർത്തിയാണ് ഈ കാമ്പയിൻ നടത്തുന്നത്. ഈ ഓണക്കാലത്ത്, ലോകമെമ്പാടുമുള്ള സഞ്ചാരികളെ കേരളത്തിൻ്റെ ആഘോഷങ്ങളിൽ പങ്കുചേരാനും അതുപോലെ കേരളത്തിലെ മനോഹരമായ ടൂറിസം കേന്ദ്രങ്ങൾ ആസ്വദിക്കാനും ക്ഷണിക്കുകയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഓണം വെറുമൊരു ആഘോഷമല്ല, തലമുറകളുടെയും പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും വീണ്ടെടുപ്പാണെന്ന് ഈ കാമ്പയിൻ ഓർമ്മിപ്പിക്കുന്നു