മോദിയുടെ കേരള സന്ദർശനം മാര്‍ച്ച് 11ലേക്ക് നീട്ടി ; നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്കുശേഷമുണ്ടായേക്കും

Feb 28, 2026 - 11:18
 0  3
മോദിയുടെ കേരള സന്ദർശനം മാര്‍ച്ച് 11ലേക്ക്  നീട്ടി ;  നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം  മാർച്ച് പകുതിക്കുശേഷമുണ്ടായേക്കും

ന്യൂഡൽഹി: കേരളമുൾപ്പെടെ അഞ്ചിടങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്കുശേഷമുണ്ടായേക്കും. തമിഴ്‌നാട് പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കമ്മിഷണർമാരായ ഡോ. സുഖ്ബിർ സിങ് സന്ധുവും ഡോ. വിവേക് ജോഷിയും വെള്ളിയാഴ്ച വൈകീട്ട് ഡൽഹിയിൽ മടങ്ങിയെത്തി.

 മാർച്ച് അഞ്ച്‌, ആറ്‌ തീയതികളിലാണ് കമ്മിഷന്റെ കേരളപര്യടനം. എസ്.ഐ.ആർ. അനിശ്ചിതത്വം കാരണമാണ് ബംഗാൾ പര്യടനവും നീണ്ടത്. ബംഗാൾ പര്യടനത്തീയതി ഇനിയും കമ്മിഷൻ നിശ്ചയിച്ചില്ല.

മാർച്ച് 14ന് അസമിൽ പുതിയ എക്സ്പ്രസ് വേയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 11-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ചില പ്രഖ്യാപനങ്ങൾ നടത്തിയേക്കും. അതിനാൽ മാർച്ച് പകുതിക്ക് ശേഷമാകും പ്രഖ്യാപനമെന്നാണ് വിവരം