മിസൂറിയിൽ സ്കൈഡൈവിംഗ് വിമാനം തകർന്ന് 12 പേർ മരിച്ചു

Jun 15, 2026 - 08:42
 0  4
മിസൂറിയിൽ സ്കൈഡൈവിംഗ് വിമാനം തകർന്ന്  12 പേർ മരിച്ചു

മിസൂറി: അമേരിക്കയിലെ മിസൂറി സംസ്ഥാനത്തിലെ ബട്ട്ലർ മെമ്മോറിയൽ എയർപോർട്ടിന് സമീപം ഞായറാഴ്ച ഒരു ചെറിയ സ്കൈഡൈവിംഗ് വിമാനം തകർന്നുവീണ് അതിലുണ്ടായിരുന്ന 12 പേരും മരിച്ചതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ 11 സ്കൈഡൈവർമാരും ഒരു പൈലറ്റും ഉൾപ്പെടുന്നു.

വിമാനം പറന്നുയർന്നതിന് പിന്നാലെ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് തിരിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടത്തിന്റെ കാരണം കണ്ടെത്താൻ FAAയും NTSBയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്