മൂന്നാറിൽ ഭൂമിയിൽ വിള്ളൽ; കനത്ത മണ്ണിടിച്ചിൽ ഭീഷണി
മൂന്നാർ: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വലിയ രീതിയിലുള്ള വിള്ളൽ കണ്ടെത്തി. കൊച്ചി- ധനുഷ്കോടി ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ ഈ ഭാഗത്ത് കനത്ത മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അപകടഭീഷണിയുള്ളതിനാൽ ഈ വഴിയിലൂടെയുള്ള യാത്രകൾ സഞ്ചാരികൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അപകടസാധ്യത ഒഴിവാക്കാൻ മൂന്നാർ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നാർ ടൗണിലേക്ക് പ്രവേശിക്കാതെ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ഇപ്പോൾ ദേവികുളം റോഡിലേക്ക് തിരിച്ചുവിടുകയാണ്. പെട്ടെന്നുണ്ടായ ഈ റൂട്ട് മാറ്റവും വഴിതിരിച്ചുവിടലും കാരണം മൂന്നാർ നഗരത്തിലും പരിസരപ്രദേശങ്ങളിലും നിലവിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. നിലവിൽ വിള്ളൽ രൂപപ്പെട്ട ഭാഗത്ത് ജനവാസമുള്ള വീടുകളോ കെട്ടിടങ്ങളോ ഇല്ലാത്തതിനാൽ ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഒഴിവായിട്ടുണ്ട്. സ്ഥി