ദേശീയ ഗാനം തെറ്റായി പാടി; പാലോട് രവിക്കെതിരെ പരാതി നല്കി ബിജെപി
തിരുവനന്തപുരം: സമരാഗ്നി സമാപന സമ്മേളന വേദിയില്‍ ദേശീയ ഗാനം തെറ്റായി പാടിയ സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പരാതി നല്കി ബിജെപി.
സംഭവത്തില്‍ യുഡിഎഫ് നേതൃത്വത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എ കെ ബാലന് രംഗത്തെത്തി. ജനഗണമന മര്യാദക്ക് പാടാന്‍ അറിയാത്തവരാണ് യുഡിഎഫുകാര്‍. രണ്ട് വലിയ സഹോദരങ്ങള്‍ എന്നാണ് പറയുന്നത്. പരസ്പ്പരം 'മ' ചേര്‍ത്താണ് ഇപ്പോള്‍ അവര്‍ അഭിസംബോധന ചെയ്യുന്നതെന്നും എ കെ ബാലന് പരിഹസിച്ചു. സമരാഗ്നി യാത്രയിലൂടെ സ്വയം അഗ്നിയായി എരിഞ്ഞു തീരുകയായിരുന്നു യുഡിഎഫെന്നും എ കെ ബാലന് പറഞ്ഞു.
അതേസമയം സംഭവം നാക്കു പിഴ മാത്രമാണെന്നും വിവാദമാക്കേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. സംഭവത്തില്‍ ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.