മയിൽപീലിത്തുണ്ട് , കവിത , ഷീല ജഗധരൻ

Sep 30, 2020 - 20:44
Mar 10, 2023 - 08:20
 0  299
മയിൽപീലിത്തുണ്ട് , കവിത , ഷീല ജഗധരൻ

യിൽപ്പിലിതുണ്ടിൻ്റെ ലാവണ്യമാണെൻ്റെ

നോവുകൾക്കെന്നും കാരണങ്ങൾ

 

ഒന്നു തഴുകാൻ പുണരാൻ കൊതിപ്പവർ

ആർത്തിയാലെൻ പീലി സ്വന്തമാക്കും

ഓരോരോ പീലികൾ ഊരുന്ന നേരത്തു

നോവുന്ന ചങ്കിൻ പിടപ്പു കാണാൻ

പുളകത്താൽ പുളയുന്ന അനുരാഗികൾക്കിന്നും

അറിയില്ല അറിയില്ല കരൾ വേദന

 

അഴകിൻ്റെ  ആഴങ്ങൾ തേടുമ്പോൾ

പൊട്ടുന്ന ഇഴയുടെ വേദന 

ആരറിയും

ഇല തമ്മിലിക്കിളി കൂട്ടുന്ന നേരത്തു

മറു ഇലപൊഴിച്ചു കളിക്കരുതേ

 

കരളിൻ്റെ അഴത്തിൻ വർണ്ണം

കവർന്നിട്ടു

വെറുതെ നോവിച്ചു നിൽക്കരുതേ

 

ഷീല ജഗധരൻ, തൊടിയൂർ