ഓണലഹരിയിൽ കേരളം ;തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിക്കാന്‍ മാവേലി

തിരുവനന്തപുരം: കേരളമാകെ ഓണം വൈബിലാണ്. നിർത്താതെ പെയ്യുന്ന മഴയിലും ഓണലഹരിക്ക് കാര്യമായ മങ്ങലേറ്റിട്ടില്ല . സംസ്ഥാനത്തെ വിമാനത്താവളങ്ങളും ഉത്സവ ലഹരിയിൽ തന്നെ . തിരുവനന്തപുരം രാജ്യന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ നാളെ മുതൽ മാവേലി സ്വീകരിക്കാനൊരുങ്ങുകയാണ്. വിമാനത്താവളത്തിലെ ഓണാഘോഷ പരിപാടികൾക്ക് നാളെ തുടക്കം കുറിക്കും.
ആഭ്യന്തര - അന്താരാഷ്ട്ര ടെർമിനലുകളിൽ (ഓഗസ്റ്റ് 29 ) പുലർച്ചെ 6 മുതലെത്തുന്ന യാത്രക്കാർക്കാകും സ്വീകരണം ഒരുക്കുക. രണ്ട് ടെർമിനലുകളിലും പൂക്കളം ഉൾപ്പെടെയുള്ള അലങ്കാരങ്ങൾ, ഫോട്ടോബൂത്തുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. തലസ്ഥാനത്ത് എത്തുന്ന യാത്രക്കാരെ വിമാനത്താവളത്തിൽ മാവേലി നേരിട്ടാണ് സ്വീകരിക്കുക.