രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനം നടത്തി
 
                                പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനം നടത്തി. ബുധനാഴ്ച രാത്രി പമ്പയിൽ എത്തിയ രാഹുൽ പുലർച്ചെയാണ് ദർശനം നടത്തിയത്. ഔദ്യോഹിക വാഹനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിൽ നിന്നും പമ്പയിലെത്തിയത്. പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് രാഹുൽ അയ്യപ്പസന്നിധിയിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് രാഹുൽ മല ചവിട്ടിയത്. ദർശനത്തിനും മറ്റ് വഴിപാടുകൾക്കും ശേഷം എംഎൽഎ ഉടൻ മലയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
നിയമസഭാ സമ്മേളനം തുടങ്ങി ആദ്യ ദിവസം രാഹുൽ സഭയിലെത്തിയിരുന്നു. സഭയിലെത്തരുതെന്ന പ്രതിപക്ഷനേതാവിന്റെ നിർദേശം തള്ളിയാണ് എംഎൽഎ സഭയിലെത്തിയത്. എന്നാൽ ബുധനാഴ്ച രാഹുൽ സഭയിലെത്തിയില്ല. അടുപ്പിച്ചുള്ള ദിവസങ്ങളിൽ സഭയിൽ എത്തേണ്ടെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് വിവരം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                            