അതിജീവിതയുടെ പേരുവെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽ

Dec 22, 2025 - 13:11
 0  4
അതിജീവിതയുടെ പേരുവെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പേരു വെളിപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നടപടി. മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടാം പ്രതി മാർട്ടിനാണ് വീഡിയോ സമൂഹമാധ്യമത്തിൽ‌ ഷെയർ ചെയ്തത്.

കേസിൽ വിധി വന്നതിന് പിന്നാലെ ഈ വീഡിയോ മറ്റ് പല സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രചരിക്കുകയായിരുന്നു. മാർട്ടിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. തൃശൂർ സൈബർ പൊലീസ് ആണ് കേസെടുത്തത്.