മഹിതകേരളം: കവിത,  ജോൺ വറുഗീസ്

Dec 10, 2023 - 17:50
Dec 10, 2023 - 17:51
 0  282
മഹിതകേരളം: കവിത,  ജോൺ വറുഗീസ്

      

 ഞാനെന്റെ
കാലത്തിന്റെ
പ്രവാചകനല്ല.

കരയും മനസ്സിന്റെ
കണ്ണീരൊപ്പും
കൈലേസ്സാണ്
കരുതലിന്റെ
കാരിരുമ്പിൻ
കരങ്ങളാണ്
കരുണയുടെ
ആർദ്ര മിഴികളാണ്
പ്രളയ ദുരിതങ്ങളിൽ
തടിത്തോണിയിറക്കിയ
മുക്കുവന്റെ
സ്നേഹമുറഞ്ഞ
പേശികളാണ്
മഹാമാരി വിളയുമ്പോൾ
കൊയ്തെറിയുന്ന
വാൾത്തലങ്ങളാണ്
വിശപ്പിന്റെ
തീൻമേശകളിലെ
വീഞ്ഞുമപ്പവുമാണ്
വിയർപ്പിന്റെ
വിലയറിയുന്ന
വിശാലമായ
നെറ്റിത്തടമാണ്

ഞാൻ
എന്റെ കാലത്തിന്റെ
മാനവ ധർമ്മത്തിന്റെ
കാവലാളും
പ്രചാരകനുമാണ്.